തളിപ്പറമ്പ്: കവര്‍ച്ചക്കാരായ മൂന്ന് നാടോടി സ്ത്രീകളെ തളിപ്പറമ്പില്‍ പോലീസ് പിടികൂടി. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശികളായ മാരിയമ്മ (30), ഉത്താളി (30), സുമതി (32) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഴീക്കോട് സ്വദേശിയായ പി.ശ്രീജിത്തിന്റെ ഭാര്യയുടെ ബാഗില്‍ നിന്നും നാലായിരം രൂപയും മൊബൈല്‍ ഫോണും മോഷണം നടത്തിയിരുന്നു. മോഷണം പോയ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: