തോട്ടട: ഫ്രണ്ട്സ് തോട്ടട എസ്എന്‍ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുവഭാരതി കാഞ്ഞിരയെ ഷട്ടൗട്ടില് പരാജയപ്പെടുത്തി സ്പോര്‍ട്ടിംഗ് എഫ്സി ചൊവ്വ കിരീടമണിഞ്ഞു. നായിക് എം.പി. സാജുവിന്റെ സ്മരണയ്ക്കായുള്ള സ്വര്‍ണ്ണക്കപ്പ് കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.പി.സീനയും സാജുവിന്റെ പിതാവ് രഘൂത്തമന് കീഴുന്നയും കൂടി വിജയികള്‍ക്ക് കൈമാറി. നമുക്കും നല്‍കാം ഒരു കൈത്താങ്ങ് എന്ന സഹായ പദ്ധതിയിലൂടെ കാടാച്ചിറയില്വെച്ച് നടന്ന വാഹാനാപകടത്തില്‍ തളര്‍ന്നു കിടപ്പിലായ പെരളശ്ശേരി വടക്കുമ്പാട് സ്വദേശി അശ്ഫാദ് (21)നായി സമ്മാനക്കൂപ്പണ്‍ വഴിയും സംഭാവനയായും സമാഹരിച്ച തുക അശ്ഫാദിന്റെ പിതാവ് എക്കാലില്‍ അസീസിന് കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.പി.സീന കൈമാറി.
ഫൈനലിന് മുന്നോടിയായി നടന്ന തോട്ടട-കണ്ണൂര്‍ വൈറ്ററന്‍സ് മത്സരത്തില്‍ കണ്ണൂര്‍ 1-0ന് വിജയിച്ചു. ജബ്ബാര്‍ കുറുവ, ശശി തോട്ടട, പ്രേമന് താഴെ ചൊവ്വ തുടങ്ങിയ പത്തോളം പഴയകാല ഫുട്ബോള്‍ താരങ്ങളെ ആദരിച്ചു. ഡോ.ചന്ദ്രന് മുണ്ടക്കാട് കളിക്കാരെ പരിചയപ്പെട്ടു. നസീര്‍ കല്ലത്ത് അധ്യക്ഷത വഹിച്ചു. സി.അജയകുമാര്‍ സ്വാഗതവും സുനില്‍ കുമാര്‍ വട്ടക്കണ്ടി നന്ദിയും പറഞ്ഞു. അഭയകുമാര്‍ കിഴുന്ന, നജീബ് നടാല്‍, സി.രഞ്ചിത്ത്, ബാബു തോട്ടട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: