മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെയുള്ള ഏകദിന സന്നാഹ മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് മൂന്നു വിക്കറ്റ് ജയം. നായകന് അനുകുല്‍ റോയിയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യന്‍ ആധിപത്യം.
മൂന്നു വിക്കറ്റെടുത്ത അനുകുല്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. 40 റണ്‍സെടുത്ത മലയാളി താരം രോഹന് കുന്നുമ്മലും തിളങ്ങി. സ്കോര്‍: ഇംഗ്ലണ്ട് – 266/8 (50), ഇന്ത്യ – 271/7 (44.1).
മാക്സ് ഹോള്‍ഡണ്‍ (85), ബാര്ട്ലെറ്റ് (52), ഒല്ലി പോപ്പ് (52) എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: