അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകന്‍ മരിച്ച നിലയില്‍

Monday 30 January 2017 2:36 am IST

മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകന്‍ രാജേഷ് സാവന്തിനെ (45) മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. സാവന്തിനെ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. രാവിലെ ടീമിന്റെ പരിശീലനത്തിന് സാവന്ത് എത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടതെന്നും ചൗധരി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന സാവന്ത്, ഏകദിന പരമ്പരയ്ക്ക് മുന്‍പ് ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യ എയുടെ പരിശീലക സംഘത്തിലും അംഗമായിരുന്നു. ഇത്തവണ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കും ഇദ്ദേഹത്തിന്റെ സേവനം ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.