ലുധിയാന: ഐ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഒന്നാമത്. കന്നിക്കാരായ മിനര്‍വ പഞ്ചാബിനെ എതിരില്ലാത്ത അഞ്ചു ഗോളിന് മുക്കി.
വെഡ്സണ്‍ ആന്സെലെമിന്റെ ഹാട്രിക്ക് കൊല്‍ക്കത്ത വമ്പന്മാര്ക്ക് മിന്നും ജയമൊരുക്കിയത്. എട്ട്, 65, 66 മിനിറ്റുകളില്‍ ആന്‍സെലം സ്കോര്‍ ചെയ്തു. വില്ലിസ് പ്ലാസ (40), റോബിന് സിങ് (65) മറ്റു ഗോള്നേട്ടക്കാര്.
അഞ്ചു കളി പൂര്‍ത്തിയായപ്പോള്‍ 13 പോയിന്റുമായാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലുള്ളത്. മോഹന്‍ ബഗാനും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നില്‍. ഐസ്വാള്‍ എഫ്സി (10), നിലവിലെ ജേതാക്കള്‍ ബെംഗളൂരു എഫ്സി (ഒമ്പത്) തുടര്‍സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: