വണികവൈശ്യസംഘത്തെ പ്രാദേശിക തലത്തില്‍ കരുത്തുറ്റതാക്കണം

Monday 30 January 2017 6:33 am IST

  തിരുവനന്തപുരം: വണികവൈശ്യസംഘത്തെ ശക്തിപ്പെടുത്താന്‍ പ്രദേശിക തലത്തില്‍ കരുത്തുറ്റതാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇതിനായി പ്രക്ഷോഭാത്മകമായ നടപടികള്‍ സ്വീകരിക്കണം. എങ്കില്‍മാത്രമേ അധികാരിവര്‍ഗത്തില്‍ സമ്മര്‍ദം ചെലുത്താനാകൂയെന്നും അദ്ദേഹം പറഞ്ഞു. കേരള വണികവൈശ്യസംഘം സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു കുമ്മനം സൃഷ്ടിപരമായ പരിപാടികള്‍ ഏറ്റെടുത്തു നടപ്പാക്കണം. സര്‍ഗ പ്രതിഭകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കണം. രചനാത്മകമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ സംഘടനാപരമായി മുന്നേറാനാകൂ. എണ്ണയാട്ടുന്ന ചക്കുപോലുള്ള പൈതൃകസ്വത്ത് സംരക്ഷിക്കണം. പൈതൃക മൂല്യങ്ങളായ സത്തയെ ജ്വലിപ്പിക്കണം. ഭൗതിക നേട്ടത്തിലുപരി പൂര്‍വിക, ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം. അതിനാവശ്യമായ പരിശീലനം നല്‍കി കാലത്തിനനുസരിച്ച് സ്‌കില്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുലുള്‍പ്പെടുത്താനായി എണ്ണയാട്ടു സംഘത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരില്‍ ലഭിച്ചാലുടന്‍ ആ പദ്ധതി നടപ്പാക്കാന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വണികവൈശ്യസംഘത്തിന്് ഉറപ്പുനല്‍കി. വണികവൈശ്യസംഘത്തിന്റെ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നത് നല്ലകാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജീവിത വിജയത്തിന്റെ അടിസ്ഥാനം നല്ല വിദ്യാഭ്യാസമാണ്. അതിനാല്‍ വിദ്യാഭ്യാസകാലം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ വെളിയത്ത് എയ്ഡസ് കോളേജ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി. ചടങ്ങില്‍ വണികവൈശ്യസംഘം എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. ടി.എ. നടരാജന്‍, വണികവൈശ്യസംഘം ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സോമസുന്ദരം, പ്രസിഡന്റ്് എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, സാമൂഹ്യ സമത്വ മുന്നണി പ്രസിഡന്റ് വിഷ്്ണുപുരം ചന്ദ്രശേഖരന്‍, തെന്നിന്ത്യ വാണിയര്‍ സംഘം പ്രസിഡന്റ് വി. ഷണ്‍മുഖം ചെട്ടിയാര്‍, ജില്ലാ പ്രസിഡന്റ് എസ്.ജി. സുബ്രഹ്മണ്യം അപ്പു എന്നിവര്‍ സംസാരിച്ചു. പത്താം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വരെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.