ബിഎസ്എന്‍എലിന്റെ വരുമാനം 5.8% ഉയര്‍ന്നു

Monday 30 January 2017 4:29 am IST

ന്യൂദല്‍ഹി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബിഎസ്എന്‍എലിന്റെ നഷ്ടം കുറയ്്ക്കാനായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്‍ 6,121 കോടി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം നഷ്ടം 4,890 കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ബിഎസ്എന്‍എലിന്റെ വരുമാനം 5.8 ശതമാനം ഉയര്‍ന്ന് 19,379.6 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 18,314.9 കോടി ആയിരുന്നു. ബിഎസ്എല്‍ സേവന വരുമാനത്തില്‍ 5.8 ശതമാനവും മൊത്തം വരുമാനത്തില്‍ ഏഴു ശതമാവും വര്‍ധനവുണ്ടായതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.