ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനഘടകം കുടുംബം: ബാലഗോകുലം

Monday 7 May 2012 11:33 pm IST

തൃപ്പൂണിത്തുറ: അടിസ്ഥാനപരമായ ഘടകങ്ങള്‍ക്ക്‌ പോറലേല്‍ക്കാതിരുന്നാലെ ഏതൊരു സംസ്ക്കാരവും തകരാതിരിക്കൂ. ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനഘടകം കുടുംബമാണ്‌. വ്യക്തിയും കുടുംബവും ഗ്രാമവും തമ്മിലുള്ള ബന്ധത്തിലൂടെയാണ്‌ ബാലഗോകുല പ്രവര്‍ത്തനവും മുന്നോട്ടു പോകുന്നതെന്ന്‌ ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ ബി.വിദ്യാസാഗരന്‍ അഭിപ്രായപ്പെട്ടു. ഇരുമ്പനം എസ്‌എന്‍ഡിപി വിദ്യാലയത്തില്‍ നടന്ന ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്ക്‌ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താലൂക്ക്‌ രക്ഷാധികാരി വി.ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ച വാര്‍ഷിക സമ്മേളനം എംജി സര്‍വ്വകലാശാലയില്‍ നിന്ന്‌ എംടെകില്‍ രണ്ട്‌, മൂന്ന്‌ റാങ്കുകള്‍ കരസ്ഥമാക്കിയ ആരതി, അഞ്ജു എന്നിവരെ അനുമോദിച്ചു. വിവിധ ഗോകുല ശാഖകളിലെ ഗോകുല പ്രവര്‍ത്തക സമിതി, താലൂക്ക്‌ സമിതി എന്നിവയുടെ പ്രഖ്യാപനം നടന്നു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വിജയരാഘവന്‍, അമൃതഭാരതി സംസ്ഥാന കാര്യദര്‍ശി എം.കെ.സതീശന്‍, ജില്ലാ കാര്യദര്‍ശി വിപിന്‍, താലൂക്ക്‌ കാര്യദര്‍ശി മനോജ്‌.കെ എന്നിവര്‍ പ്രസംഗിച്ചു. ബാലഗോകുലം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള വിവിധ സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ചനടന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സംരക്ഷണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, മലയാളം ഒന്നാം ഭാഷ ഉത്തരവ്‌ നടപ്പിലാക്കുക, മലയാള സര്‍വ്വകലാശാലാ നടപടികള്‍ ത്വരിതഗതയില്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ സമ്മേളന ബാനര്‍ തൃപ്പൂണിത്തുറ ബസ്സ്റ്റാന്റില്‍ പ്രദര്‍ശിപ്പിച്ചു. വര്‍ഷങ്ങളായി ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്ക്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാജനഗരിയില്‍ കുട്ടികള്‍ക്കൊരു പാര്‍ക്ക്‌ യഥാര്‍ത്ഥ്യമാക്കുവാനുള്ള തൃപ്പൂണിത്തുറ നഗരസഭയുടെ തീരുമാനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക സമ്മേളനം അഭിനന്ദനം രേഖപ്പെടുത്തി. താലൂക്ക്‌ ഭാരവാഹികളായി. രക്ഷാധികാരിമാര്‍. വി.ദേവരാജന്‍, പ്രൊഫ.വിനയരാമമൂര്‍ത്തി, അദ്ധ്യക്ഷന്‍. പ്രൊഫ.കെ.എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്‌, പൊതുകാര്യദര്‍ശി, മനോജ്‌ കൃഷ്ണന്‍, കാര്യദര്‍ശിമാര്‍. സി.വി.ശിവദാസ്‌, എം.ഗോപിനാഥന്‍, ഭഗിനിപ്രമുഖ. ശൈലജ, സഹ ഭഗിനി പ്രമുഖമാര്‍. അശ്വതി,രാഗി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.