ഫ്രഞ്ച് സുന്ദരി 'ഈരിസ് മിറ്റിന്' ലോക സുന്ദരിപ്പട്ടം

Monday 30 January 2017 2:44 pm IST

ലാസ് വേഗാസ്: ഫ്രാന്‍സിന്റെ ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയില്‍ നിന്നുള്ള റാക്വല്‍ പെലിസര്‍ ഫസ്റ്റ് റണ്ണറപ്പും കൊളംബിയയില്‍ നിന്നുള്ള ആന്‍ഡ്രിയ ടോവ സെക്കന്‍ഡ് റണ്ണറപ്പുമായി. എന്നാൽ ഇന്ത്യന്‍ സുന്ദരിക്ക് ആദ്യ പതിമൂന്നില്‍ ഇടം നേടാനായില്ല. കെനിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, പെറു, പനാമ, കൊളംബിയ, ഫിലിപ്പീന്‍സ്, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ഹെയ്തി, തായ്‌ലന്‍ഡ്. യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന പതിമൂന്നില്‍ ഇടംപിടിച്ചത്. ഡെന്റല്‍ സര്‍ജറിയില്‍ ബിരുദധാരിയാണ് പേര്‍ഷ്യന്‍ സുന്ദരിയായ ഈരിസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.