ഒട്ടാവ: കാനഡയിലെ ക്യൂബെക്ക് നഗരത്തിൽ മുസ്ലിം പള്ളിക്ക് നേരെ ഉണ്ടായത് ഭീകരാക്രമണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്തെ മുസ്ലിംങ്ങൾക്ക് എതിരെയുണ്ടായ സംഭവത്തെ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
കനേഡിയൻ മുസ്ലിം സമുദായം രാജ്യത്തെ പ്രധാന വിഭാഗമാണ്. ഇത്തരത്തിലുള്ള തീവ്രമായ പ്രവൃത്തികൾക്ക് കനേഡിയൻ സമൂഹത്തിൽ സ്ഥാനമില്ലെന്നും ട്രൂഡോ പറഞ്ഞു. ക്യൂബെക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിന് സമീപമുള്ള പള്ളിയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്.
പള്ളിക്കുള്ളിൽ കടന്ന മൂന്നു തോക്കുധാരികളാണ് പ്രാർഥനയ്ക്ക് എത്തിയവർക്ക് നേരെ വെടിയുതിർത്തത്. ഇവരിൽ രണ്ടു പേർ പിടിയിലായതായി കനേഡിയൻ പോലീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: