ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പെൺകുട്ടികളുടെ സുരക്ഷക്കായി റോമിയോ സ്ക്വാഡ് തുടങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സ്ക്വാഡിന്റെ ആവശ്യകത കൂടുന്നതായി ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കിയത്.
അക്രമണ ഭീക്ഷണി ഭയന്ന് പെണ്‍കുട്ടികളുടെ പഠനം പാതി വഴിക്ക് അവസാനിക്കുന്ന വസ്തുതയും അമിത് ഷാ ചൂണ്ടിക്കാട്ടി. ബിജെപി കൊണ്ടു വരുന്നതെന്തിനും വര്‍ഗീയത എന്ന പരിവേഷം കൊടുക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: