പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ പദത്തിലേക്ക് ഉയരണം

Monday 30 January 2017 5:07 pm IST

കല്‍പ്പറ്റ:പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ പദത്തിലേക്ക് ഉയരണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍. മാര്‍കിസ്റ്റ് അക്രമത്തിനെതിരെ കല്‍പ്പറ്റയില്‍ നടന്ന ജനകീയ സമതികൂട്ടായ്മ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. . കേരളത്തിലെ എല്ലാവരുടെയും മുഖ്യമന്ത്രി ആവേണ്ടതിനുപകരം പാര്‍ട്ടിസെക്രട്ടറി  മാര്‍കിസ്റ്റ് അക്രമത്തിനെതിരെ കല്‍പ്പറ്റയില്‍ നടന്ന ജനകീയ സമതികൂട്ടായ്മ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു.

എന്ന നിലയിലേക്ക് മുഖ്യമന്ത്രി തരം താണു. ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുള്ളതില്‍ പശ്ചിമബംഗാളിലും കേരളത്തിലുമാണ്  മുഖ്യമായ അക്രമപരമ്പരകള്‍ നടക്കുന്നത്.രണ്ടിടത്തും അക്രമത്തിന്ചുക്കാന്‍പിടിക്കുന്ന ത്  മാര്‍സ്റ്റ്പാര്‍ട്ടിയാണ്.സിപിമ്മിന്റഅക്രമരാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ ഘടകക്ഷിയുടെ നേതാവായ കാനം രാജേന്ദ്രനുവരെ പ്രതികരിക്കേണ്ടിവന്നു.കണ്ണൂരില്‍ സിപിഎമ്മിന്റെ ബി ടീമായി കോണ്‍ഗ്രസ് അധ:പതിച്ചതിനെതുടര്‍ന്നാണ് ബിജെപിക്ക് വളര്‍ച്ച കൈവരിക്കാനായത്. ഇതില്‍ഭീതി പൂണ്ട് പിടിച്ചുനില്‍ക്കാനാവാതെ യാണ്  മാര്‍കിസ്റ്റ് പാര്‍ട്ടി കൊലപാതക പരമ്പരആസൂത്രണംചെയ്യുന്നത്.. 1968-69 കാലഘട്ടത്തില്‍ കണ്ണൂരില്‍   ആദ്യത്തെരാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്‍ വധം  നടന്നു. ഈ  കേസിലെ പ്രതിയായിരുന്നുപിണറായി വിജയന്‍. രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം  ആര്‍എസ്എസ് പ്രവര്‍ത്തകനായ മാനന്തേരി വാരുണചന്ദ്രന്‍ വധകേസിലെ മുഖ്യപ്രതി കോടിയേരിബാലകൃഷ്ണനുമാണ്.. ഇവരുടെ നേതൃത്വത്തിലാണ് ഇന്ന് കേരളഭരണം.മറ്റ്ഗുണ്ടാസംഘങ്ങളായപി.ജയരാജന്‍,ഇ.പി.ജയരാജന്‍,ഷംസീര്‍,എം.എം.മണിതുടങ്ങിയവരാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളത്. ഇത്തരത്തില്‍ ഇനിയുംപാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയായി മാര്‍കിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തിക്കുകയാണെങ്കില്‍ സംഘപരിവാറിന് നോക്കിനില്‍ക്കാന്‍സാധിക്കില്ല. ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് സംഘപരിവാറിനുള്ളതെങ്കില്‍ ഡല്‍ഹിയിലെ എകെജി സെന്റര്‍ അവിടെ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപി സംസ്ഥാന സമിതിയംഗം കെ.സദാനന്ദന്‍ അദ്ധ്യക്ഷതവഹിച്ചു.പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ്മുഖ്യപ്രഭാഷണം നടത്തി. ജില്ലാസംഘചാലക് എം.എം.ദാമോദരന്‍,സി.കെ.ബാലകൃഷ്ണന്‍, കെ.ജി.സുരേഷ് ബാബു, കല്‍പ്പറ്റ താലൂക്ക് സംഘചാലക്ശങ്കരന്‍, ബിജെപി പ്രസിഡന്റ് സജി ശങ്കര്‍ പി.ജി.ആനന്ദ്കുമാര്‍, ടി.സുബ്ബറാവു, കെ.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിഎംസ്ജില്ലാസെക്രട്ടറി പി.കെ.മുരളീധരന്‍ സ്വാഗതംബിജെപി മണ്ഡലം പ്രസിഡന്റ് ആരോടരാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.