മയ്യില്‍: മയ്യില്‍ മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങളവസാനിപ്പിക്കണമെന്ന് ബിജെപി മയ്യില്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഈ മേഖലയില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്ഥാപിച്ച നിരവധി കൊടിതോരണങ്ങളും പ്രചരണ ബോര്‍ഡുകളും സിപിഎം സംഘം നശിപ്പിച്ചിരുന്നു.
സിപിഎം അക്രമങ്ങള്‍ക്കെതിരെ മയ്യില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സിപിഎം സംഘം മയ്യില്‍ എട്ടേആറില് നശിപ്പിച്ച ബിജെപി കൊടിമരം കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു. പ്രതിഷേധ യോഗത്തില്‍ ബേബി സുനാഗര്‍, എം.കെ.പുരുഷുമാസ്റ്റര്, എ.കെ.ഗോപാലന്, ഒ.ഹരിദാസന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: