കണ്ണൂര്‍: കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റ ആഭിമുഖ്യത്തില്‍ ‘ജീവിത വിജയം വേദങ്ങളിലൂടെ’ വേദവിദ്യ പരിശീലന പരിപാടി ജവഹര്‍ ലൈബ്രറി ഹാളില്‍ ആചാര്യ എം.ആര്.രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ.പ്രതീപ് അധ്യക്ഷത വഹിച്ചു. സന്തോഷ് മൂര്‍ക്കോത്ത്, കെ.വി.ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. ആചാരങ്ങള്‍ കൈവിട്ടതാണ് ഇന്ന് ഹിന്ദു സമൂഹത്തിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് എം.ആര്.രാജേഷ് പറഞ്ഞു. അച്ഛനെയും അമ്മയെയും ശ്രദ്ധയോടെ പരിപാലിക്കുകയും സമൂഹത്തിലെ നിരാലംബര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക എന്നതുമാണ് നാം പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വേദങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിത്വ വികാസം, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ഭക്ഷണ സംസ്കാരം, സാമ്പത്തിക വിനിയോഗം, സമയക്രമീകരണം, ആരോഗ്യ സംരക്ഷണം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ജീവിതക്രമങ്ങളെ ആധുനിക ലോകത്തിന് ഉപയോഗമാകും വിധം പഠിപ്പിക്കാനും അനുശീലിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ വേദവിദ്യാ പരിശീലന പദ്ധതി.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ എല്ലാ ഞായാഴ്ചയും രാവിലെ 8.30ന് ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: