പയ്യന്നൂര്‍: മലബാര്‍ മേഖല അണ് എയ്ഡഡ് സ്കൂള്‍സ് അസോസിയേഷന് ആഥിത്യമരുളുന്ന ഉത്തരമലബാര്‍ സ്കൂള്‍ കലോത്സവം ഫെബ്രുവരി 25 ന് പയ്യന്നൂര്‍ എടാട്ട് എസ്.എന്‍ ഇംഗഌഷ് മീഡിയം സ്കൂളില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കൂളുകളില്‍ നിന്നും കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. കെ.ജി, എല്‍.പി, യു.പി. എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. സ്കൂള്‍ കലോത്സവം നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ അണ് എയ്ഡഡ് സ്കൂള്‍സ് അസോസിയേഷന് മേഖല ചെയര്മാന് ഉദിനൂര്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.പി.കരുണാകരന് മാസ്റ്റര്‍, കെ.വി.നാരായണന് മാസ്റ്റര്‍, എം.കെ.രാജീവന്, എം.ജിനേഷ്, വി.കെ.നാരായണന് മാസ്റ്റര്‍, കെ.ജി.ഗോപാലകൃഷ്ണന്, കെ.വി.സുരേഷ്കുമാര്‍, കെ.വി.ശശി, എന്‍.വിനോദ്, സി.ഭാസ്ക്കരന്‍, കെ.ബാലന്, ടി.അംബികാദേവി, എം.മല്ലിക, കെ.വനജ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഉദിനൂര്‍ സുകുമാരന്‍ (ചെയര്മാന്), എം.പ്രദീപ്കുമാര്‍, കെ.വി.സുരേഷ്കുമാര്‍, എം.ജിനേഷ്, പി.സി.പ്രസന്ന ടീച്ചര്‍ (വൈസ് ചെയര്മാന്) പി.പി.കരുണാകരന് മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), കെ.വി.നാരായണന്, വി.കെ.നാരായണന്, എ.അനിരുദ്ധന്, കെ.വി.ശശി, എം.മല്ലിക, എം.കെ.രാജീവന് (കണ്‍വീനര്‍മാര്‍), പി.വിജയന്(ട്രഷറര്‍) എന്നിവരെയും വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: