പാക്കിസ്ഥാനെ കുടിയേറ്റ നിയമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലത് : ഇമ്രാം ഖാൻ

Monday 30 January 2017 5:01 pm IST

ലാഹോര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാക്കിസ്ഥാനെയും വീസ വിലക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ത്താല്‍ അതു രാജ്യത്തിനു ഗുണകരമായി മാറുമെന്നു മുന്‍ ക്രിക്കറ്റ്താരവും പാക്ക് രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍. ലാഹോറിനു 250 കിലോമീറ്റര്‍ അകലെയുള്ള സഹിവാളില്‍ പാര്‍ട്ടിറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് പാക്കിസ്ഥാനികള്‍ക്കും വീസ വിലക്കുമെന്നു കേള്‍ക്കുന്നു. ട്രംപ് അങ്ങനെ ചെയ്യാന്‍ ഞാന്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ക്കു ഞങ്ങളുടെ രാജ്യം പടുത്തുയര്‍ത്താന്‍ സഹായകമാകും. കൂടാതെ ഇറാന്‍ കൊടുത്തതുപോലെ ഒരു മറുപടി ഞങ്ങള്‍ ട്രംപിനു കൊടുക്കുകയും ചെയ്യും, അമേരിക്കൻ പൗരന്മാർ പിന്നീട് ഒരിക്കലും പാക്കിസ്ഥാനിൽ പ്രവേശിക്കാൻ സാധിക്കില്ല- ഇമ്രാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.