കണ്ണൂര്‍: കൂവേരി ആലത്തട്ടില്‍ ബിജെപി നിര്‍മിച്ച കെ.പ്രഭാകരന് സ്മാരക ബസ് വെയ്റ്റിങ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. ബിജെപി ഫഌക്സ് ബോര്‍ഡുകളും പതാകകളും നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം സംഘമാണെന്ന് ബിജെപി ചപ്പാരപ്പടവ് പഞ്ചായത്ത്് കമ്മിറ്റി ആരോപിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ആസൂത്രിതമായി കലാപം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കമാണ് അക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: