കണ്ണൂര്‍: കേരളത്തിലെ അസംഘടിത പിന്നോക്ക സമുദായങ്ങളുടെ കൂട്ടായ്മയായ സാമൂഹ്യ സമത്വ മുന്നണിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചു. മുന്നണി സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി വി.വി.കരുണാകരന് ഉദ്ഘാടനം ചെയ്തു. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. രൂപീകരണ സമ്മേളനത്തില്‍ കേരള പത്മശാലിയ സംഘം, കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ, അഖില കേരളദീവര സഭ, കേരള വാണിക വൈശ്യ സംഘം, വാണിയ സമുദായ സമിതി, കേരള വെളുത്തേടത്ത് നായര്‍ സമാജം, വൈകുണ്ഠസ്വാമി സമാജം, കേരള ഗണിക കണിശ സഭ, കേരള യോഗീ സര്‍വ്വീസ് സൊസൈറ്റി, കേരള വാദ്ധ്യാര് മഹാ സഭ എന്നിവയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു. മുന്നണി സംസ്ഥാ വൈസ് പ്രസിഡണ്ട് ജഗതി രാജന്, സെക്രട്ടറി അഡ്വ.പയ്യന്നൂര്‍ ഷാജി, കെ.കെ.സുധാകരന്, കെ.ദുര്‍ഗ്ഗാദാസ്, പി.ജി.ശശി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.കിഷോര്‍ കുമാര്‍ (പ്രസിഡണ്ട്), വി.നാരായണന് (വര്‍ക്കിംഗ് പ്രസിഡണ്ട്), പി.കെ.ജനാര്ദ്ദനന്, എം.മോഹനന്, കെ.മുരളീധരന് (വൈസ് പ്രസിഡണ്ടുമാര്‍), സന്തോഷ് തെക്കേടത്ത് (സെക്രട്ടറി), എം.പി.രാജേഷ്, പി.രമേശന് (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), പി.തോമസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: