ഇരിട്ടി: കീഴൂര്‍ വിവേകാനന്ദ, മതോശ്രീ എന്നീ പുരുഷ സ്വാശ്രയ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയം നേടിയ കീഴൂര്‍ മേഖലയിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഹൈസ്കൂള്‍ വിഭാഗം ഭാരത നാട്യത്തില്‍ മൂന്നാം സ്ഥാനവും, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയില്‍ എ ഗ്രേഡും നേടിയ വൈ.എം. ജനീഷ്, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി പ്രസംഗത്തില്‍ മൂന്നാം സ്ഥാനവും, ഇംഗ്ലീഷ് സ്കിറ്റില്‍ എ ഗ്രേഡും നേടിയ മഞ്ജിമ, മലയാളം നാടകാഭിനയത്തില്‍ എ ഗ്രേഡ് നേടിയ പൂര്‍ണ്ണിമ ഹരിദാസ്, മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ അസിക സജീവന് എന്നീ വിദ്യാര്‍ഥികളെ യാണ് അനുമോദിച്ചത്. ചടങ്ങ് ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. രഘു ഉദ്ഘാടനം ചെയ്തു. എം. ശശിധരന് അദ്ധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞി നാരായണന് മാസ്റ്റര്‍ അനുമോദന ഭാഷണം നടത്തി. എ. പ്രശാന്തന് സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: