പയ്യന്നൂര്‍: പ്രൊഫ: വി.ലിസി മാത്യു തയ്യാറാക്കിയ ‘കതിവന്നൂര്‍ വീരന് മലകയറിയ മനുഷ്യന്, ചുരമിറങ്ങിയ ദൈവം’ പുസ്തകത്തിന്റെ പ്രകാശനം പിലാത്തറയില്‍ നടന്നു. സാഹിത്യകാരന് ആഷാ മേനോന് സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ പുസ്തകം നല്കി. ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി.കാര്ത്തികേയന് നായര്‍ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍ എന്‍.ജയകൃഷ്ണന് പുസ്തകത്തെ പരിചയപ്പെടുത്തി. തെയ്യം കലാകാരന്മാരായ പി.പി.കണ്ണ പെരുവണ്ണാന് (അതിയടം), വിജയന് പെരുവണ്ണാന് (ചുഴലി) പി.കെ.കോര പെരുവണ്ണാന് (ചവനപ്പുഴ), രാമന് കുറ്റോരോന് (കാനായി), കൃഷ്ണന് കുണ്ടോറ (കൊയോങ്കര), ചിണ്ടന് പൊതര് വളപ്പില്‍ (ചെറുപുഴ) എന്നിവരെ ഉത്തര മലബാര്‍ തെയ്യം സംരക്ഷണ സമിതി പ്രസിഡന്റ് വിദ്യാധരന് പെരുവാമ്പ ആദരിച്ചു.ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി ഡോ: വൈ.വി.കണ്ണന്, ഷിജു മല്ലിയോടന്‍, കൃഷ്ണന് മന്ദ്യത്ത്’ ടി.ചെങ്കപ്പ, പ്രൊഫ. കുമാരന് വയലേരി, തെയ്യം സംരക്ഷണ സമിതി സെക്രട്ടറി നാരായണന് കാനായി എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ആണ് പ്രസാദകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: