ന്യൂദൽഹി:കശ്മീരിലെ കുപ്പ്വാരയിൽ ഹിമപാതത്തിൽ നിന്നു രക്ഷപ്പെടുത്തിയ അഞ്ചു സൈനികരും മരണത്തിനു കീഴടങ്ങി. ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ മരിച്ചത്.
ജനുവരി 28നാണ് നിയന്ത്രണരേഖയോടു ചേർന്നു കിടക്കുന്ന മച്ചിൽ പ്രവിശ്യയിലെ തങ്ങളുടെ പോസ്റ്റിലേക്കു മടങ്ങും വഴി ഇവർ മഞ്ഞിടിച്ചിലിൽപ്പെട്ടത്. ശനിയാഴ്ച്ച ഇവരെ മഞ്ഞിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നെങ്കിലും ഇവർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞയാഴ്ച്ച കശ്മീരിൽ തുടർന്നു വന്നിരുന്ന കനത്ത മഞ്ഞു വീഴ്ച്ചയേത്തുടർന്ന് പല സ്ഥലങ്ങളിലും മഞ്ഞിടിച്ചിൽ ഉണ്ടായിരുന്നു. നിരവധി സൈനികരാണ് ഇതിനിടയിൽപ്പെട്ടു പോയത്. രണ്ട് മഞ്ഞു വീഴ്ച്ചകളിലായി ഇതേ ഗ്രാമത്തിൽ 14 സൈനികർക്കാണ് ജീവൻ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: