കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ സ്പോര്ടസ് മ്യൂസിയം കായിക പ്രേമികള്‍ക്ക് സമര്‍പ്പിച്ചു. കൊല്‍ക്കത്തയിലെ രാജ്ര്ഹട്ടിലെ ന്യൂ ടൗണിലാണ് പുതിയതായി നിര്‍മ്മിച്ച ഫനാറ്റിക് സ്പോര്‍ട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ക്രിക്കറ്റ്, ഫുട്ബോള്‍, ഹോക്കി, ഒളിമ്പിക്സ്, പാരാലിമ്പിക്സ് തുടങ്ങി വിവിധ കായിക ഇനങ്ങളുടെയും മാമാങ്കങ്ങാളുടെയും ഓര്‍മ്മകള്‍ നിറഞ്ഞതാണ് ഈ മ്യൂസിയം
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കുലപതികളായ സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഇന്ത്യയുടെ ഒരേയൊരു ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പാരാലിമ്പിക്സ് ഷോട്ട്പുട്ട് താരം ദീപാ മാലിക്, ജാവലിന്‍ ത്രോ താരം ഝജാരിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്രിക്കറ്റ് ചരിത്രകാരനായ ബോറിയ മജുംദാറിന്റെ 25 വര്‍ഷത്തെ കളക്ഷനുകള്‍ ഈ മ്യൂസിയത്തിലുണ്ട്. ലോര്‍ഡ്സിലെ ബ്രാഡ്മാന് മ്യൂസിയം ക്രിക്കറ്റിനു മാത്രമാണെങ്കില്‍ കൊല്‍ക്കത്തയിലെ ഫനാറ്റിക് മ്യൂസിയത്തില്‍ എല്ലാ കായിക മേഖലകളിലെയും ചരിത്രത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: