കാഞ്ഞാര്‍: വാഗമണ്‍ ഡി.സി കോളേജില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്്. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ത്ഥികളെ മൂലമറ്റത്തെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 27 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമാണ് ചികിത്സയിലുള്ളത്. ആദ്യം പത്തോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ എത്തി. പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി എത്തുകയായിരുന്നു. വാഗമണ്‍ ഡിസി കോളേജില്‍ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റലില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റത്. ഞാറാഴ്ച ഉച്ചയ്ക്ക് കഴിച്ച ബിരിയാണിയാണ് പ്രശ്നമായത്. ബിരിയാണി കഴിച്ചവരെല്ലാം ചികിത്സ തേടിയിട്ടുണ്ട്. ചിലര്‍ക്ക് ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ നില തൃപ്തികരമാണ്. ഡി.സി കോളേജ് മെസില്‍ ഒരു വര്‍ഷത്തിനിടെ നിരവധി തവണ ഭക്ഷ്യ വിഷബാധ സംഭവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വൃത്തിയായ ആഹാരം നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന ഒരാഴ്ചക്കാലം മെച്ചപ്പെട്ട ഭക്ഷണം നല്‍കും. പിന്നീട് പഴയ രീതിയിലാകും കാര്യങ്ങളെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: