ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം

Monday 30 January 2017 9:02 pm IST

കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് നാരായണമംഗലത്ത് ബീവറേജ് വില്പനശാല സ്ഥാപിക്കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ എംഎല്‍എയുടെ വസതിക്ക് മുന്നില്‍ ഉപവാസമുള്‍പ്പടെ പ്രത്യക്ഷസമരപരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്‌ലാലിന്റെ അദ്ധ്യക്ഷതയില്‍ എല്‍.കെ.മനോജ്, കെ.ശിവറാം, ഒ.എന്‍.ജയദേവന്‍, വിദ്യാസാഗര്‍, താരാനാഥ്, സി.ബി.തമ്പി എന്നിവര്‍ സംസാരിച്ചു. ചാലക്കുടി: മുരിങ്ങൂര്‍ മണ്ടിക്കുന്നില്‍ ബീവറേജസ് ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ വ്യാപക പ്രതിഷേധം. നിര്‍ദ്ദിഷിട്ട വില്‍പ്പന ശാല വരുന്നിടത്തേക്ക് നൂറു കണക്കിന് വിദ്യാര്‍ത്ഥികളുടേ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി. മുരിങ്ങൂര്‍ എല്‍എഫ് പബ്ലിക് സ്‌ക്കൂള്‍, ഡിവൈന്‍ എല്‍പി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധ യോഗം എല്‍എഫ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിത അറക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ രാജേഷ് മേനോത്ത്, എം.ടി.ഡേവീസ്, പിടിഎ പ്രസിഡന്റ് സജീമോന്‍ സി.ഡി, ടോണി തോമാസ് തുടങ്ങിയവര്‍ സംസാരിച്ചു. പൗരസമിതി രൂപീകരിച്ച് സമരം ശക്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.