കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന്റെ അണ്ടര്‍ 14 ഫുട്ബോള്‍ മത്സരങ്ങളില്‍ പ്രൊഡിജി ഫുട്ബോള്‍ അക്കാദമിയുടെ എറണാകുളം, തൃശ്ശൂര്‍ ജില്ലാ ടീമുകള്‍ക്ക് മികച്ച വിജയം.
തൃശ്ശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റെഡ് സ്റ്റാറിനെ ഏകപക്ഷീയമായ ഏഴു ഗോളിന് പ്രൊഡിജി ഫുട്ബോള്‍ അക്കാദമി പരാജയപ്പെടുത്തി.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളിനായിരുന്നു സെവന് ആരോസ് അക്കാദമിക്കെതിരെ പ്രൊഡിജി ഫുട്ബോള്‍ അക്കാദമിയുടെ വിജയം. ആര്‍നോള്‍ഡ്, അല്ജസീന്, മുഹമ്മദ് സിനാന്, അലന് ബിജു എന്നിവര്‍ ഓരോ ഗോള്‍ വീതവും ടി. ഹരിഹരന് രണ്ടുഗോളും സ്കോര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: