ന്യൂദല്‍ഹി: കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 129 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു. ഓപ്പണര്‍മാരായ പ്രകാശ്. ജെ 96ഉം, കേതന് പട്ടേല്‍ 98 ഉം റണ്‍സ് വീതം നേടിയപ്പോള്‍ വെങ്കടേശ്വര റാവു റണ്ണുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ലോകകപ്പില്‍ ഇന്ത്യക്ക് പുറമെ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നേപ്പാള്‍, ന്യൂസിലണ്ട്, പാക്കിസ്ഥാന്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. സെമിഫൈനലും ഫൈനലും ഉള്‍പ്പടെ 48 മത്സരങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: