പ്ലാസ്റ്റിക് വിമുക്ത നഗര പ്രഖ്യാപനം തട്ടിപ്പ്

Monday 30 January 2017 9:12 pm IST

ചേര്‍ത്തല സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാലിന്യം കുന്നുകൂടിയനിലയില്‍

ചേര്‍ത്തല: പ്ലാസ്റ്റിക് വിമുക്ത നഗരം യാഥാര്‍ഥ്യമായില്ല. ബിജെപി പ്രക്ഷോഭത്തിന്. കെ.സി. വേണുഗോപാല്‍ എംപി കഴിഞ്ഞ 26 നാണ് നഗരത്തെ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചത്. ഒന്നരമാസം മുന്‍പ് തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രദേശം വൃത്തിയാക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 50 മൈക്രോണില്‍താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും വിപണനം നടത്തുന്നതും വിലക്കിയിട്ടുണ്ട്. 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കിറ്റുകള്‍ വിപരണനം നടത്തുന്നതിന് നഗരസഭ ഓഫീസില്‍ പണം അടച്ച് പ്രത്യേക അനുമതി വാങ്ങണം.
പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ പേരില്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്ലാസ്റ്റിക് കിറ്റുകള്‍ പിടിച്ചെടുക്കുകയും കച്ചവടക്കാരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ഇതിനെതിരെ ചെറുവരലനക്കാന്‍ അധികാരികള്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയി.
ബോയ്‌സ് ഹൈസ്‌കൂളിന് കിഴക്കുവശം, സെന്റ് മാര്‍ട്ടിന്‍ കവലയുടെ പരിസരം, റെയില്‍വേ സ്റ്റേഷന് സമീപം, മുട്ടം മാര്‍ക്കറ്റ്, സ്‌വകാര്യ ബസ് സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍ കോംപൗ്, സെന്റ് മേരീസ് സ്‌കൂളിന് വടക്കുവശം, എക്‌സറേ ആശുപത്രിക്ക് സമീപം, എന്നിവിടങ്ങളിലാണ് മാലിന്യം കുന്നുകൂടുന്നത്. മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞതോടെ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതിനെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ബിജെപി. പ്രഖ്യാപനത്തിന്റെ പേരില്‍ നഗരസഭ അധികാരികള്‍ വ്യാപാരികളെ പിഴിയുമ്പോള്‍ നഗരം മാലിന്യത്തൊട്ടിയായി മാറുകയാണെന്ന് 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ് പറഞ്ഞു.
മാലിന്യസംഭരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാതെ നഗരത്തെ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് നഗരസഭ അധികാരികള്‍ ചെയ്തതത്. ജനങ്ങളെ സംഘടിപ്പിച്ച് ഇതിനെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.