പടയണികളത്തില്‍ വന്യത നിറയും: കോട്ടാങ്ങലമ്മക്ക് മുന്നില്‍ അടവി

Monday 30 January 2017 9:30 pm IST

മല്ലപ്പള്ളി: വനഭീകരത സൃഷ്ടിച്ച് കോട്ടാങ്ങലമ്മയുടെ തിരുമുറ്റത്ത് ഇനിയുള്ള രണ്ട് നാള്‍ അടവി നടക്കും. കരക്കാര്‍ മൂടോടെ പിഴുതെടുത്ത മരങ്ങള്‍ ക്ഷേത്രങ്കണത്തില്‍ വന്യത ജനിപ്പിക്കും.എഴുമ്പുല്ല് കറ്റകളൊരുക്കുന്ന വെളിച്ചത്തില്‍ കരക്കാര്‍ കായ്കനികള്‍ ശേഖരിക്കും.തുടര്‍ന്ന് ഉടുമ്പ് തുള്ളലും വലത്തും നടക്കും.ഭൈരവി കോലം,കുതിരക്കോലം.യക്ഷിക്കോലം,മറുതകോലം, അന്തരയക്ഷി,സുന്ദരയക്ഷി തുടങ്ങിയ കോലങ്ങള്‍ കളത്തിലെത്തും .മലദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന പള്ളപ്പാന അടവി നാളില്‍ നടക്കും. ഇന്ന് വൈകീട്ട് 7.30ന് നൃത്ത നൃത്യങ്ങള്‍, 9.30ന് മാജിക് ഷോ, 10.30ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും തിരുവനന്തപുരം വരമൊഴിക്കൂട്ടത്തിന്റെ വീരവിളയാട്ട്. പടയണിക്കളത്തില്‍ രാത്രി ഒന്നുമുതല്‍ പടയണി ചടങ്ങുകള്‍, പുലര്‍ച്ചെ നാലിന് പള്ളിപ്പാന, 5.30ന് അടവി ,കരിമരുന്നു കലാപ്രകടനം; കുളത്തൂര്‍ കരക്കാര്‍ ഫെബ്രുവരി 1ന് രാത്രി ഒന്‍പതുമുതല്‍ ചേര്‍ത്തല ജൂബിലി തിയേറ്റേഴ്‌സിന്റെ നാടകം, ഒന്നു മുതല്‍ പടയണി ചടങ്ങുകള്‍, പുലര്‍ച്ചെ 5.30ന് അടവി കോട്ടാങ്ങല്‍ കരക്കാര്‍. 2ന് കുളത്തൂര്‍ ദേവീക്ഷേത്രസന്നിധിയില്‍നിന്നും വെള്ളാവൂര്‍ എസ്.എന്‍.യു.പി.സ്‌കൂളില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകീട്ട് 5.30ന് മണിമലയാറ്റിലെ പുത്തൂര്‍ മണപ്പുറത്ത് സംഗമിക്കും. തുടര്‍ന്ന് വേലകളി, കെട്ടുകാഴ്ചകള്‍ എന്നിവയുടെ അകമ്പടിയോടെ 7.30ന് ക്ഷേത്രസന്നിധിയില്‍ എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.