പിലാത്തറ, വിളയാങ്കോട് ഭാഗങ്ങളില്‍ മോഷണം പെരുകുന്നു

Monday 30 January 2017 9:41 pm IST

പിലാത്തറ: പിലാത്തറ, വിളയാങ്കോട് ഭാഗങ്ങളില്‍ മോഷണം പെരുകുന്നു. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമായി രണ്ടാഴ്ചക്കകം പതിനഞ്ചോളം മോഷണങ്ങള്‍ നടന്നു. പിലാത്തറ ജെജെ മ്യൂസിക്‌സില്‍ നിന്ന് ഇലട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ന്നു. ലിബര്‍ട്ടി സ്‌റ്റോര്‍, അനൂപ് സ്‌റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ചെറുതും വലുതുമായ നഷ്ടമുണ്ടായി. വിളയാങ്കോട് ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കാണിക്ക അര്‍പ്പിച്ച പണം മോഷ്ടിച്ച സംഭവവുമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.