കണ്ണൂര്‍: ദേശീയ കുഷ്ഠരോഗ വിരുദ്ധപക്ഷാചരണത്തിന്റെ ഭാഗമായുള്ള സ്പര്‍ശ്-കുഷ്ഠരോഗ ബോധവല്‍ക്കരണ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു, കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, ജില്ലാ ലെപ്രസി ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.ടി.രേഖ, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സി.എം.രമണി, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ വി.സുധീര്‍, ചൊവ്വ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ദേവരാജന്‍, ഹെഡ്മിസ്ട്രസ് സി.എം.ആശ, സ്റ്റാഫ് സെക്രട്ടറി എന്‍.ടി.സുധീന്ദ്രന്‍, സീനിയര്‍ അദ്ധ്യാപകന് വി.അശോകന്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രത്യേക ഗ്രാമസഭ ചേര്‍ന്നുള്ള പ്രതിജ്ഞ എടുക്കലിന്റെ ജില്ലാതല ഉദ്ഘാടനം ന്യൂമാഹിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രദാസ് നിര്‍വ്വഹിച്ചു. പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ലെപ്രസി സെല്ലിന്റെ നേതൃത്വത്തില്‍ റോഡ് ഷോ, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ പ്രദര്‍ശനം, ക്ലാസ്സുകള്‍ എന്നിവ നടത്തുന്നുണ്ട്. ഫെബ്രുവരി 13 ന് കണ്ണൂര്‍ ഗവ: സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ സെമിനാര്‍, പ്രശ്നോത്തരി എന്നിവയോടെ പക്ഷാചരണ സമാപനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: