പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ കൊടിയേററ ഉത്സവം ഫെബ്രുവരി മൂന്നു മുതല്‍ പത്തുവരെ നടക്കും. 3 ന് വൈകീട്ട് ആറിന് പാരമ്പര്യ ട്രസ്റ്റി വരണക്കോട്ട് കൃഷ്ണന് നമ്പൂതിരിയില്‍ നിന്ന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാട് കൂറയും പവിത്രവും സ്വീകരിക്കും. തുടര്‍ന്ന് തന്ത്രിവര്യന്‍ കൊടിയേറ്റും. രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഒന്‍പതു മണിക്ക് ചരടുകുത്തി കോല്‍ക്കളി, .ശനിയാഴ്ച രാത്രി 8.30 ന് കലാമണ്ഡലം അഭിഷേകും കലാമണ്ഡലം വിഷ്ണുദത്തനും നയിക്കുന്ന ഡബിള്‍ തായമ്പക, 9.30ന് നാട്യാര്‍പ്പണ അവതരിപ്പിക്കുന്ന നൃത്ത വിരുന്ന്, ഞായറാഴ്ച രാവിലെ 7.30 ന് ഉത്സവബലി, രാത്രി ഒന്‍പതിന് കോട്ടയ്ക്കല്‍ കഥകളിയോഗത്തിന്റെ മേജര്‍സെറ്റ് കഥകളി, ആറിന് പ്രതിഷ്ഠാദിനം, രാവിലെ കലശാഭിഷേകം രാത്രി ഒമ്പതിന് വിഷ്ണുരാജ് കരയടത്തിന്റെ തായമ്പക, പത്തു മണിക്ക് കലാസന്ധ്യ എന്നിവയുണ്ടാകും.ഏഴിന് രാത്രി ഒമ്പതിന് ചെറുതാഴം മനോജിന്റെ തായമ്പക, പത്തു മണിക്ക് തിരുമുല്ക്കാഴ്ച. എട്ടിന് രാത്രി ഒമ്പതിന് കരയടം ചന്ദ്രന്റെ തായമ്പക, 9.30 ന് ഗാനമേള.ഒമ്പതിന് 3.30ന് കരിവെള്ളൂര്‍ രത്നകുമാറിന്റെ ഓട്ടംതുള്ളല്‍, രാത്രി 8.30 ന് ചെറുതാഴം ചന്ദ്രന്റെ തായമ്പക, 10.30 ന് പള്ളിവേട്ട .പത്തിന് രാവിലെ ക്ഷേത്രക്കുളത്തില്‍ ആറാട്ട്, കലശാഭിഷേകം, 12.30 ന് ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും
ഉത്സവ ദിനങ്ങളില്‍ രാവിലെ നവകം, ഉച്ചക്ക് അക്ഷരശ്ലോക സദസ്, അഞ്ചു മണിക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ചശീവേലി, തുടര്‍ന്ന് നാലു തിടമ്പുകള് ഒരേ സമയത്തുള്ള തിടമ്പുനൃത്തം, എന്നിവയുണ്ടാകും. ആറു മുതല്‍ എട്ടുവരെ 3.30 ന് ചാക്യാര്‍കൂത്ത് ഉണ്ടാകും. ഉത്സവത്തിന്റെ ശുദ്ധി ക്രിയകള്‍ രണ്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: