തലശ്ശേരി: തലായി മാക്കൂട്ടത്ത് താമസിക്കുന്ന പുതിയപുരയില്‍ സുരാജീന്റെ ഭാര്യ മഞ്ജുള (41) മാരകമായ രോഗബാധയെ തുടര്‍ന്ന് ഇപ്പോള്‍ കോടിയേരി എംസിസി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. മെഡിക്കല്‍ഷോപ്പ് ജീവനക്കാരനായ സുരാജിന്റെ വരുമാനംകൊണ്ട് മാത്രമാണ് പന്ത്രണ്ടും, പത്തും വയസ്സുള്ള വിദ്യാര്‍ത്ഥികളായ റണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ദ്ദനരായ കുടുംബം കഴിഞ്ഞ് വരുന്നത്. ഇതിനകംതന്നെ ഒരുവലിയ തുക ചികിത്സക്കായി ചെലവഴിച്ചുകഴിഞ്ഞു. രണ്ട് മേജര്‍ ഓപ്പറേഷന് സേഷവും ദീര്‍ഘകാല ചികിത്സ അനിവാര്യമായ അവസ്ഥയിലാണ്. മൂന്നാഴ്ചയില്‍ ഒരിക്കല്‍ 50000രൂപ ചെലവ് വരുന്ന ഇന്ജക്ഷന് വരുന്ന ഒരു വര്‍ഷം തുടര്‍ന്ന് പോവാനാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്‍ജക്ഷനും മറ്റനുബന്ധ ശുശ്രൂഷാചെലവുകളും കൂടി പത്ത് ലക്ഷം രൂപയോളം ഇനിയുള്ളചികിത്സക്കായി വേണ്ടിവരും.
മഞ്ജുളയെ സഹായിക്കാന്‍ താലിയിലെയും പുന്നോലിലെയും പരിസര പ്രദേശങ്ങളിലെയും പൗരസമൂഹം ഒരുകമ്മറ്റിക്ക് രൂപം നല്‍കുകയും ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയുമാണ്. മഞുള ചികിത്സാ സഹായ കമ്മറ്റിയുടെ പേരില്‍ കോര്പ്പറേഷന് ബേങ്കിന്റെ ചിറക്കര ബ്രാഞ്ചില്‍ 20980010007955 (കഎട ഇീറല: ഇഛഞജ 0002098) നമ്പര്‍ അക്കൗണ്ടില്‍ ഉദാരമതികള്‍ക്ക് സഹായം എത്തിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: