കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക പഠനസഹായി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പ്രകാശനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജ്, കണ്ണൂര്‍ ഡിഇഒ പ്രസന്നകുമാരി, ഡോ.പി.വി.പുരുഷോത്തമന്, കെ.എം.കൃഷ്ണദാസ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന് സ്വാഗതവും എസ്.കെ.ജയദേവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: