ഏറ്റുമാനൂര്‍: വിവിധ ട്രേഡുകള്‍ക്കായി ഏറ്റുമാനൂര്‍ ഐടിഐയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വ്വഹിച്ചു. എം എല്‍എ അഡ്വ. കെ സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഐടിഐയെ രാജ്യന്തര നിലവാരത്തിലേക്കുയര്‍ത്തുവാന്‍ 23 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
കേരളാ സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രം കോട്ടയം സെന്ററിനും, കരാറുകാര്ക്കുമുളള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗ്ഗീസ്, ജില്ലാ-ബ്ലോക്ക് മെമ്പറുമാരായ മഹേഷ് ചന്ദ്രന്, സജി തടത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് ബി. ശ്രീകുമാര്‍ പ്രിന്‍സിപ്പല്‍ കെ. ബി. വിജയന് എന്നിവര്‍ പ്രസംഗിച്ചു. ടൂള്‍ & ഡൈ മേക്കിംഗ്, പവര്‍ ഇലക്ട്രോണിക്സ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ 1കോടി 33 ലക്ഷം രൂപ ചിലവഴിച്ചാണ് പൂര്‍ത്തിയാക്കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: