തൃക്കൊടിത്താനം: പഞ്ചായത്തിലെ പുലിക്കോട്ടുപടി ഭാഗം മുതല്‍ ചക്രാത്തിക്കുന്ന് ആരോഗ്യകേന്ദ്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി ഇറച്ചികോഴി വേസ്റ്റടക്കം പഴകിയ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെട്ട മാലിന്യം പതിവായി ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിക്കുന്നു. ഇതുമൂലം റോഡില്‍ക്കൂടി പോകുന്ന ആബാലവൃദ്ധം ജനങ്ങളും പൊറുതിമുട്ടുകയാണ്. ഈ സാമൂഹിവിരുദ്ധരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഗംഗാ പുരുഷ സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. യോഗത്തില്‍ സംഘം പ്രസിഡന്റ് വിനീഷ്.കെ.എസ്, വൈസ് പ്രസിഡന്റ് കെ.രാജേഷ് മോഹന്‍, സെക്രട്ടറി മണിയപ്പന്.എം.എന്‍, ഗ്രാമപഞ്ചായത്തംഗം സുനില്‍.കെ.കെ, സജീവ്. എസ്.ജി, ജയചന്ദ്രന്.പി.എം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: