ആര്‍പ്പൂക്കര: മുത്താരമ്മന്‍ ദേവീ ക്ഷേത്രത്തിലെ മകരഭരണി അമ്മന്‍കുട മഹോത്സവത്തിന് ഇന്ന് തുടക്കമാകും.
മഞ്ഞള്‍ നീരാട്ടും കുംഭകുടവും നാലിന് നടക്കും. ഇന്ന് പുലര്‍ച്ചെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, കൊട്ടിപ്പാടിസേവ. നാളെ വൈകിട്ട് 6.45ന് വിശേഷാല്‍ പൂജ.
ഒന്നിന് വൈകിട്ട് അഞ്ചിന് സര്വൈശ്വര്യപജ, 6.30ന് നൃത്തസന്ധ്യ. മൂന്നിന് രാവിലെ 8.30ന് പൊങ്കാല, ഡോ. കെ. ജയപ്രകാശ് ഭദ്രദീപം തെളിയിക്കും. വൈകിട്ട് അഞ്ചിന് വഴിപാട് കരകം, എട്ടിന് കുടംപൂജ, 8.30നു ഗാനമേള. നാലിന് രാവിലെ 8.30ന് കുംഭകുടം, ഉച്ചയ്ക്ക് 12ന് കുംഭകുടാഭിഷേകവും, മഞ്ഞള്‍നീരാട്ടും നടക്കും 12.30 മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് നാദസ്വരം. രാത്രി എട്ടിന് അമ്മന്‍കുടം പുറപ്പാട്, രാത്രി 11ന് വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: