ചെറുപുഴ: കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍ട്ട് ക്യാന്‍ കെയര്‍ സംഘടിപ്പിക്കുന്ന ചിത്ര യാത്രയ്ക്ക് ചെറുപുഴയില്‍ സ്വീകരണം നല്കി. ചെറുപുഴ ജെഎംയുപി സ്കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് അധ്യക്ഷത വഹിച്ചു. ചിത്രപ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, പ്രമുഖ ഡോക്ടര്‍മാരുടെ ക്ലാസുകള്‍, കാന്‍സര്‍ മുക്തരുടെ കൂട്ടായ്മ, ജീവകാരുണ്യപ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ നടന്നു. പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: