പെരിയച്ചൂര്‍ ചാലാടാന്‍കണ്ടി മടപ്പുര പ്രതിഷ്ഠയും തിറ ഉത്സവവും ഇന്ന് ആരംഭിക്കും

Monday 30 January 2017 10:02 pm IST

മട്ടന്നൂര്‍: പെരിയച്ചൂര്‍ ചാലാടാന്‍കണ്ടി മടപ്പുര പ്രതിഷ്ഠയും തിറയുത്സവവും ഇന്നുമുതല്‍ 3വരെ നടക്കും. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി ചുഴലി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വംവഹിക്കും. ഇന്ന് വൈകുന്നേരം പൊറോറ തട്ട് പറമ്പ് ഭഗവതീ ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. 2ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ളമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് തിറ ഉത്സവം ആരംഭിക്കും. കൊടിയേറ്റം, മലയിറക്കല്‍, മടയന്റെ കലാശം, ദീപമാല, വെള്ളാട്ടം, അന്നദാനം, കളകപ്പാട്ട്, തോറ്റം, ഭഗവതിയുടെ കലശം, കാഴ്ചവരവ്, തിറകളായ ഗുളികന്‍, കാരണവര്‍, തിരുവപ്പന, മുത്തപ്പന്‍ വെള്ളാട്ടം, കാളി ഭഗവതി, മലകയറ്റല്‍ എന്നിവയുണ്ടാകും. നാളെ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ സ്മരണിക പ്രകാശനവും ഡോ.ആര്‍.സി.കരിപ്പത്തിന്റെ പ്രഭാഷണവും നടക്കും. തിരുവാതിരക്കളി, കുട്ടികളുടെ കലാപരിപാടികള്‍, ശ്രീമുത്തപ്പന്‍ വില്‍ക്കലാമേള എന്നിവയും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.