ചെറുപുഴ: പെരിങ്ങോം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് പുതുതായി അനുവദിച്ച ഫയര്‍ എന്ജിന് സി.കൃഷ്ണന് എംഎല്‍എ ഫ്ളാഗ്ഓഫ് ചെയ്തു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി അധ്യക്ഷയായി. വൈസ് പ്രസഡണ്ട് പി.പ്രകാശന്, മിനി മാത്യു, പി.വി.തമ്പാന്, രവി പൊന്നംവയല്‍, കെ.കമലാക്ഷന്‍, ഇബ്രാഹിം പൂമംഗലോരത്ത്, എം.കെ.മുരളി, കെ.വി.വിജയന്, എ.എം.രാജമ്മ, ടി.കെ.സുനില്‍കുമാര്‍, കെ.മധുസൂദനന് എന്നിവര്‍ സംസാരിച്ചു. സ്റ്റേഷന് ഓഫിസര്‍ കെ.എം.ശ്രീനാഥ് സ്വാഗതവും പി.കെ.സുനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: