കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെളളായണിയിലുളള അയ്യങ്കാളി മെമ്മൊറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനത്തിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗവിഭാഗം ആണ്-പെണ് വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഫെബ്രുവരി 7 ന് രാവിലെ 9.30 മുതല്‍ സെലക്ഷന് ട്രയല്‍സ് നടത്തും. 5-ാം ക്ലാസിലേക്കാണ് പ്രധാനമായും പ്രവേശനം നല്‍കുന്നത്. പരിമിതമായ ഒഴിവുകളിലേക്ക് 10-ാം ക്ലാസ് വരെയുളള മറ്റ് ക്ലാസുകളിലേക്കും പ്രവേശനം നല്‍കും. അത്ലറ്റിക്സ്, ഫുട്ബോള്‍, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, തയ്ക്കോണ്ട തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ട്രയല്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കുന്നതാണ്. നിലവില്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700596.
പ്രതികരിക്കാൻ ഇവിടെ എഴുതുക: