സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Monday 30 January 2017 10:03 pm IST

കണ്ണൂര്‍: ഗ്രാമപ്രദേശങ്ങളില്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ-ഗ്രാമീണ്‍ കൗശല്യ യോജനയില്‍ റീട്ടെയില്‍ സെയില്‍സ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 3 മാസമാണ് കോഴ്‌സ് കാലാവധി. യാത്രാ ചെലവ്, യൂണിഫോം, മറ്റ് പഠനസാമഗ്രികള്‍ എന്നിവ സൗജന്യമായിരിക്കും. ബിപിഎല്‍, കുടുംബശ്രീയിലെ അംഗങ്ങള്‍, തൊഴില്‍ കാര്‍ഡുള്ള വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്കാണ് അവസരം. ഇതില്‍ എസ്‌സി/എസ്ടി/ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ വേതനം നിരക്കില്‍ ജോലി ലഭ്യമാക്കും. താല്‍പര്യമുള്ളവര്‍ കൊയിലി ഹോസ്പിറ്റലിന് സമീപത്തുള്ള ജെ ആര്‍ കോപ്ലക്‌സിലെ സെന്റര്‍ ഡിഡിയു-ജികെവൈ പരിശീലന കേന്ദ്രത്തില്‍ 1 മുതല്‍ 3 വരെ നടക്കുന്ന രജിസ്‌ട്രേഷനില്‍ നേരിട്ട് പങ്കെടുക്കുക. ഫോണ്‍ 9746550282,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.