മട്ടാഞ്ചേരി: കരുവേലി മഹാരാജാസ് ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നു. രണ്ടു വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ചതാണ് പോലീസ് എയ്ഡ് പോസ്റ്റ്. എയ്ഡ് പോസ്റ്റ് രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയിരിക്കുകയാണ്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. എയ്ഡ് പോസ്റ്റിലേക്ക് പോലീസുകാരെ നിയോഗിക്കണമെന്ന് നാട്ടുകാരും രോഗികളും ആവശ്യപ്പെട്ടു.
രാത്രിയിലെ സുരക്ഷയ്ക്കാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. അടുത്തിടെ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് രോഗികളെ ആക്രമിച്ചിരുന്നു. പോലീസിന്റെ അഭാവത്തില്‍ രോഗികള്‍ തന്നെയാണ് ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.
പല കേസുകളില്പ്പെടുന്നവരും ഇവിടെയാണ് ചികിത്സ തേടുന്നത്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇതെക്കെ കണക്കിലെടുത്താണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: