സിപിഎം അക്രമം: ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Monday 30 January 2017 10:34 pm IST

കുമ്മനം രാജശേഖരന്‍ ആശാ ഷെറിനെ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: സിപിഎം അക്രമം സഹിക്കാനാകാതെ ന്യൂനപക്ഷ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ആത്മഹത്യയക്ക് ശ്രമിച്ചു.  നേമം മണ്ഡലം പ്രസിഡന്റ്  ആശാ ഷെറിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയക്ക് 11.30 മണി യോടെ മഹിളാ മോര്‍ച്ചാ അംഗങ്ങള്‍ക്ക് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചശേഷമാണ് ആത്മഹത്യയക്ക് ശ്രമിച്ചത്.

വാട്‌സാപ്പിലൂടെ വിവരം അറിഞ്ഞ് പ്രവര്‍ത്തകര്‍ എത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.  മൂന്ന് വര്‍ഷമായി ആശാഷെറിനെ സിപിഎം വേട്ടയാടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളും പോലീസില്‍ നല്‍കിയെങ്കിലും സിപിഎം ഇടപെട്ട് കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് വീടിനുസമീപം ആറംഗ സിപിഎം സംഘം മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആശാ ഷെറിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.  ഒരാളെ മാത്രം പിടികൂടി നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ ജാമ്യത്തിലിറങ്ങിഒരുസംഘം സ്ത്രീകളുമായി എത്തി വീട് ആക്രമിച്ച് അസഭ്യവര്‍ഷം നടത്തി. ഏഴില്‍ പഠിക്കുന്ന മകനെയും നാലില്‍  പഠിക്കുന്ന മകളെയും കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തി.

മൂന്ന് വര്‍ഷം മുമ്പ് നടന്ന സിപിഎം അക്രമം ആശാഷെറിന്‍ മൊബൈലില്‍ പകര്‍ത്തി ചാനലിനും പോലീസിനും കൈമാറി. ഇതില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തര്‍ രാജീവ്, സാബു, സുഭാഷ്, എല്‍.സി.വിനോദ്, ശിവപ്രസാദ് ഇവരോടൊപ്പം  കൗണ്‍സിലര്‍ ഗോപകുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് തന്നെ നിരന്തരം ആക്രമിക്കുന്നതെന്ന് ആശ പറഞ്ഞു. മക്കളുടെ മുന്നിലിട്ട് തന്നെ അസഭ്യവര്‍ഷം നടത്തിയതിലും പുറത്ത് മക്കള്‍ക്കും തനിക്കും പുറത്തിറങ്ങാന്‍  കഴിയാത്ത വിധം തന്നെ അപമാനിക്കുന്നതിലും മനം നൊന്താണ് ആത്മഹത്യയക്ക് ശ്രമിച്ചതെന്ന് ആശ പറഞ്ഞു.

ക്യാന്‍സര്‍ രോഗി കൂടിയായ ആശ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ്ണ വിശ്രമത്തിലാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവര്‍ ആശയെ സന്ദര്‍ശിച്ചു.     ബിജെപി-എന്‍ഡിഎ നോതാക്കളായ  പോങ്ങുംമൂട് വിക്രമന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹേമലത, അഞ്ജന,വട്ടിയൂര്‍ക്കാവ് രാജലക്ഷ്മി, തിരുമല അനില്‍, ബിജു.ബി.നായര്‍, പാങ്ങപ്പാറ രാജീവ്  മഹിളാ മോര്‍ച്ച ഭാരവാഹികളായ അഞ്ജന രഞ്ജിത്ത്, സിമി, ഹേമലത, അനു അയ്യപ്പന്‍ തുടങ്ങിയവര്‍ ആശാ ഷെറിന്റെ വീട്ടിലെത്തി. പോലീസ് അടിയന്തര നപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.