സന്തോഷ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു

Monday 30 January 2017 10:40 pm IST

തലശ്ശേരി: ബിജെപി ബൂത്ത് കമ്മറ്റി പ്രസിഡണ്ടായിരുന്ന അണ്ടല്ലൂരിലെ സന്തോഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.  കൊലയ്ക്ക്  അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍  കണ്ടെടുത്തു.  വൈഷ്ണവ് എന്ന പ്രതിക്ക് സന്തോഷിനെ വെട്ടുന്നതിനിടയില്‍ കൈയ്യില്‍ പരിക്കേറ്റിരുന്നു. ഇയാളെ  സിപിഎമ്മുകാര്‍ രഹസ്യമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും  പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഒരു വിവാഹ വീട്ടില്‍ വെച്ചാണ് സന്തോഷിനെ അക്രമിക്കാന്‍ തീരുമാനിച്ചതെന്നും അവിടെ വെച്ച് മദ്യപിച്ചിരുന്നതായും പ്രതികള്‍ കുറ്റസമ്മതം നടത്തി. നേരത്തെ ടൈല്‍സ് തൊഴിലാളിയായ ഒരു ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ അക്രമിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ ഓടി രക്ഷപ്പെട്ടതായും ഇതുകാരണം മറ്റൊരു തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായും പ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍  കുറ്റം സമ്മതിക്കുകയും  ആയുധങ്ങള്‍  കണ്ടെടുക്കുകയും ചെയ്തതോടെ സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടിയും സംസ്ഥാന സെക്രട്ടറിയുമൊക്കെ നടത്തിയ കള്ളപ്രചാരണം പൊളിഞ്ഞു. സിപിഎമ്മിന് സന്തോഷ് വധത്തില്‍ പങ്കില്ലെന്നും കുടുംബ വഴക്കാണ് കാരണമെന്നുമാണ് പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.