പൊന്‍കുന്നം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്. അജിത് കുമാര്‍. പെന്‍കുന്നത്ത് നടന്ന ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ് എസ്. മനോജ് അദ്ധ്യക്ഷനായി. പഠനശിബിരം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. സുരേഷ്കുമാര്‍ മണിമല, എം. വി. പൊന്നപ്പന്, ഇ.കെ.ജി നായര്‍, സി.കെ.തങ്കപ്പന്, അജിത്ത് വേണു, ഷോണന്‍ , സന്തോഷ്കുമാര്‍ ചെറുവള്ളി, കെ. അശോക് കുമാര്‍, അനൂപ് ആര്. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: