പയ്യന്നൂര്‍: കണ്ണൂരില്‍ സിപിഎം അക്രമം തുടരുന്നു. ആര്‍എസ്എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹിനു നേരെ ഇന്നലെ അക്രമം നടന്നു. രാത്രി 7.30ഓടെയായിരുന്നു അക്രമം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ താലൂക്ക് കാര്യവാഹ് പിലാത്തറ അറത്തിപ്പറമ്പിലെ കെ.വി.സജിത്ത് (34)നെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കൈലാസം ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു സജിത്ത്. പരിപാടി നടന്ന ഹാളിലേക്ക് നൂറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി ഇരച്ചുകയറുകയും സജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിത്ത് അപകടനില തരണം ചെയ്തിട്ടില്ല. കരിവെള്ളൂര്‍ ചീറ്റയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്ത് (30)നും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: