തിരുവനന്തപുരം: കൃഷി – മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പില്‍ വര്‍ഷം തോറും നല്‍കിവരുന്ന കാര്‍ഷികമേഖലയിലെ വിവിധ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ ക്ഷണിക്കുന്നു. നെല്ക്കതിര് അവാര്‍ഡ്, കര്‍ഷകോത്തമ, കേരകേസരി, യുവകര്‍ഷക, കര്‍ഷകതിലകം, കൃഷി വിജ്ഞാന്, ക്ഷോണിമിത്ര, ക്ഷോണി രത്ന, ഹരിതമുദ്ര തുടങ്ങി കൃഷിയുടെ വിവിധ മേഖലകളിലായി മുപ്പതോളം അവാര്‍ഡുകളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016 വര്‍ഷത്തെ കാര്‍ഷിക മേഖലയിലുളള പ്രവര്‍ത്തന മികവിനാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരുകള്‍, മികച്ച ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കര്‍ഷകപ്രതിഭ, മികച്ച കോളേജ് കര്‍ഷകപ്രതിഭ, കൃഷി നടത്തുന്ന മികച്ച റസിഡന്റ്സ് അസോസിയേഷന് എന്നീ അവാര്‍ഡുകളും ഈ വര്‍ഷം മുതല്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാമനിര്‍ദ്ദേശങ്ങള്‍ കൃഷി ഭവനുകളിലും ജില്ലാ മണ്ണു സംരക്ഷണ ഓഫീസുകളിലും 15-02-2017 നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. ഓരോ വിഭാഗത്തിലും മത്സരിക്കുന്നവര്‍ നിശ്ചിത അപേക്ഷ ഫോറത്തില്‍ നിശ്ചിത തീയതിക്കുമുമ്പ് അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ കൃഷി ഡയറക്ടറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: