തിരുവനന്തപുരം: സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുളള പദവികളിലേക്ക് ജൂണ്‍ 30 ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷന് വ്യക്തമാക്കി.
കൂടുതല്‍ സമയം ആവശ്യപ്പെട്ട് രണ്ട് തവണ കോണ്‍ഗ്രസ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതു തള്ളുകയായിരുന്നു. എന്തുകൊണ്ടാണു തിരഞ്ഞെടുപ്പു നീളുന്നതെന്നും കമ്മിഷന് ചോദിച്ചു.
സംഘടനാ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2015 സെപ്റ്റംബര്‍ മുതല്‍ രണ്ടു തവണയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ജൂലൈ 15ന് മുന്‍പ് പുതിയ ഭാരവാഹികളുടെ പട്ടിക കമ്മിഷനു കൈമാറണമെന്നാണു നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: