ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും ദാരുണ കൊലപാതകം. നവവധുവിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.ദല്‍ഹിയിലെ മംഗല്‍പുരി പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
മംഗല്പൂരി സ്വശേിനി ആരതി (30)യുടെ മൃതദേഹമാണ് പാര്‍ക്കിലെ സി ബ്ലോക്കില്‍ കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ലും രക്തം പുരണ്ട നിലയില്‍ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. കല്ലു കൊണ്ട് ക്രൂരമായി അടിച്ചു കൊല്ലപ്പെടുത്തുകയായിരുന്നുവെന്നു തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഒരു മാസം മുന്‍പാണ് ആരതി വിവാഹിതയായത്. ആരതി കൊല്ലപ്പെട്ട ശേഷം ഭര്‍ത്താവ് ഒളിവിലാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരതിയുടെ ഭര്‍ത്താവാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. എന്നാല്‍ ഇതില്‍ വ്യക്തതയില്ലെന്നുംപോലീസ് പറഞ്ഞു.
ആരതിയുടെ ഭര്‍ത്താവിനെ കണ്ടെത്താതെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകില്ലെന്നും പോലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: