പൊതുടാപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

Tuesday 31 January 2017 1:22 pm IST

കുണ്ടറ: മീയ്യണ്ണൂര്‍ ജങ്ഷനിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. പൈപ്പ് ലൈന്‍ പൊട്ടി മാസങ്ങളായിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. നാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നാട്ടുകാര്‍ കുടിവെള്ളം വിലയ്ക്ക് വാങ്ങുമ്പോഴുമാണ് ഈ അനാസ്ഥ. നാട്ടുകാര്‍ പല പ്രാവശ്യം വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചെങ്കിലും അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. പൊട്ടിയൊലിക്കുന്ന കുടിവെള്ളം റോഡില്‍കൂടി ഒഴുകുമ്പോള്‍ വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും നേരെ വാഹനങ്ങള്‍ ചെളിവെള്ളം തെറിപ്പിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.